കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായി മാനേജറായ വിപിൻ കുമാർ പൊലീസിൽ സമർപ്പിച്ച പരാതി മനോരമ ഓൺലൈനിനു ലഭിച്ചു. ആറുവർഷമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആയി പ്രവർത്തിക്കുന്ന തനിക്ക് മുൻകാലങ്ങളിലെ തരത്തിൽ നിന്ന് ദുരനുഭവം നേരിട്ടിട്ടുണ്ടെന്നു മാനേജരായ വിപിൻ കുമാർ നൽകിയ പരാതിയിൽ പറയുന്നു. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന വിജയചിത്രത്തിനു ശേഷം വന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം പരാജയമായത് താരത്തെ നിരാശയിലാക്കി. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണെന്ന് വിപിന്റെ പരാതിയിൽ പറയുന്നു.
ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയതും മാർക്കോക്ക് ശേഷം നല്ല ചിത്രങ്ങളൊന്നും ലഭിക്കാത്തതും താരത്തെ വിഷമിപ്പിച്ചിരുന്നു. ഇതിന്റെ നിരാശയെല്ലാം കൂടെയുള്ള തൊഴിലാളികളോടാണ് താരം തീർക്കുന്നതെന്നും മുൻപ് ഒപ്പമുണ്ടായിരുന്നവരെല്ലാംതാരത്തിന്റെ മോശം സ്വഭാവം കാരണം രാജിവച്ചു പോയതാണെന്നും വിപിൻ പറയുന്നു. ഉണ്ണി മുകുന്ദൻ സ്വാധീനവും കയ്യൂക്കുമുള്ള പ്രമുഖ സിനിമാതാരമായതുകൊണ്ട് പൊലീസ് തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നുപറഞ്ഞാണ് വിപിൻ കുമാർ തന്റെ പരാതി അവസാനിപ്പിച്ചിരിക്കുന്നത്.
വിപിൻ കുമാറിന്റെ പരാതിയുടെ പൂർണരൂപം:
‘‘കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രഫഷനലായി എന്നേയും ബാധിച്ചിട്ടുണ്ട്.
Leave feedback about this