പത്തനംതിട്ട: കെ.എസ്ആ.ർ.ടി.സി ബഡ്‌ജറ്റ് ടൂറിസം പാക്കേജിൽ ഗവിക്ക് പോയ സംഘം വനത്തിൽ കുടുങ്ങി. 38 പേരുമായി ചടയമംഗലത്തുനിന്ന് പോയ ബസാണ് വനത്തിൽ കുടുങ്ങിയത്. കുട്ടികളടക്കമുള്ളവർ കൂട്ടത്തിലുണ്ട്. ബസിന് കേടുപാടുകൾ സംഭവിച്ചതോടെയാണ് യാത്രക്കാർ വനത്തിൽ കുടുങ്ങിയത്. പതിനൊന്ന് മണിക്ക് അറിയിച്ചിട്ടും പകരം ബസ് എത്തിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു. ടോയ്ലറ്റിൽ പോകാൻ പോലും സൗകര്യമില്ല.
റെയ്ഞ്ച് പോലുമില്ലാത്ത സ്ഥലമാണെന്നാണ് വിവരം. മൂന്നരയോടെ പകരമൊരു ബസെത്തിയെന്നും എന്നാൽ ആ വണ്ടിയ്ക്കും കേടുപാടുകൾ സംഭവിച്ചെന്നാണ് പറയുന്നതെന്നും യാത്രക്കാർ വ്യക്തമാക്കി. അതേ സമയം രക്ഷാ പ്രവർത്തനത്തിനായി മറ്റൊരുവാഹനം കെ.എസ്.ആർ.ടി.സി അധികൃതർ വിട്ടെങ്കിലും ഈ വാഹനവും തകരാറിലായെന്നാണ് ആക്ഷേപം. കൊടും കാട് മേഖലയിൽ യാത്രക്കാർ കുടുങ്ങിയ നിലയിലാണ്.
Leave feedback about this