വയനാട്: വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ഉച്ചവരെ ഹർത്താലിനോട് ജനങ്ങൾ സഹകരിച്ചു. നേരിയ തോതിൽ വാക്കേറ്റം ഉണ്ടായ സ്ഥലങ്ങളിൽ പോലീസ് ജാഗ്രതയോടെ ഇടപെട്ടു.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും.
സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം.
പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.
അതേസമയം, രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്.
Leave feedback about this