തന്റെ ബാല്യകാല ടീമായ സാന്റോസിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ബോട്ടഫോഗക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മർ സാൻഡോസിനു വേണ്ടി കളത്തിൽ ഇറങ്ങിയത്. ബ്രസീലിയൻ താരം ഗബ്രിയേൽ ബോണ്ടെമ്പോയ്ക്ക് പകരം ഹാഫ് ടൈമിൽ ആണ് നെയ്മർ ഇറങ്ങിയത്. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും നെയ്മറാണ്. മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബിനായി കളംനിറഞ്ഞതാണ് നെയ്മർ കളിച്ചത്. മത്സരത്തിൽ 22 പാസുകൾ ആണ് നെയ്മർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
നെയ്മർ എന്ന പ്രതിഭയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ടീമാണ് സാന്റോസ്. സാൻ്റോസിൽ വീണ്ടും എത്തുന്നതിന് മുന്നോടിയായി 225 മത്സരങ്ങളിൽ നിന്നും 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നെയ്മർ നേടിയിരുന്നത്. ഇവിടെ നിന്നുമാണ് നെയ്മർ യൂറോപ്യൻ ഫുട്ബാളിലേക്ക് ചുവടുവച്ചത്. 2013ലായിരുന്നു നെയ്മർ സാന്റോസിൽ നിന്നും ബാഴ്സലോണയിൽ എത്തിയത്.
രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയത്. ഇവിടെ നിന്നും അവിസ്മരണീയമായ ഒരുപിടി മികച്ച നിമിഷങ്ങൾ സൃഷ്ടിച്ചെടുത്ത നെയ്മർ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്നിലേക്ക് ചെക്കറുകയായിരുന്നു.
Leave feedback about this