breaking-news Kerala

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന മോഹന്‍ ഭാഗവതിന്റെപ്രസ്താവന ദേശവിരുദ്ധം; കേസെടുക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുഴുവന്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യയ്ക്ക് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന പ്രസ്താവനയിലൂടെ മോഹന്‍ ഭാഗവത്സ്വാതന്ത്ര്യ സമര സേനാനികളെയും രക്തസാക്ഷികളെയും അപമാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ആര്‍എസ്എസും ബിജെപിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവരാണ്.അവരുടെ തനിനിറം ഈ പ്രസ്താവനയിലൂടെ പുറത്തുവന്നു. തീര്‍ത്തും ദേശവിരുദ്ധമായ ഈ പ്രസ്താവനയിന്മേല്‍ കേസെടുക്കേണ്ടതുണ്ട്. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ മൊത്തം അവഹേളിക്കുന്ന ഈ പ്രസ്താവന സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് എന്താണ് പറയാനുള്ളത്? ഭരണഘടനയെ പോലും തള്ളിപ്പറയുന്ന പ്രസ്താവനയില്‍ ബിജെപി മറുപടി പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടക്കുന്നില്ല. എല്ലാവരും ഒറ്റക്കെട്ടായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുകയാണ്. മറ്റാരെങ്കിലും നടത്തുന്ന ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസിന് ഉത്തരവാദിത്തമില്ല.
പി.വി അന്‍വറുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫ് യോഗമാണ് തീരുമാനിക്കുന്നത്. യുഡിഎഫ് ഏകോപനസമിതി യോഗം കൂടുമ്പോള്‍ ആ വിഷയം ചര്‍ച്ചയായി വന്നാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കും. അന്‍വര്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നു പറഞ്ഞിട്ടുണ്ട്. അത് നല്ലകാര്യമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video