കൊച്ചി: നടി ഹണി റോസിനെതിരായ അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരേ വീണ്ടും പരാതി. ചാനൽ ചർച്ചകളിൽ നടിക്കെതിരേ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അതേസമയം, രാഹുൽ ഈശ്വറിനെതിരേ ഹണി റോസ് നല്കിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും. ശനിയാഴ്ചയാണ് രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തി നടി പരാതി നല്‍കിയത്.വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്.
വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും താരം വ്യക്തമാക്കി.
Leave feedback about this