breaking-news entertainment

വിവാദങ്ങള്‍ക്ക് ഗുഡ്‌ബൈ! ഒറ്റക്കൊമ്പനുമായി ആക്ഷന്‍ കിങ് ; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചിത്രീകരണം പുരോഗമിക്കുന്നു; ലോഗിന്‍ കേരള എക്‌സ്‌ക്ലൂസീവ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭിനയം കേന്ദ്രം വിലക്കിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഒറ്റക്കൊമ്പന്‍ ചിത്രീകരണത്തിനായി സുരേഷ് ഗോപി തലസ്ഥാനത്ത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ചിത്രീകരണം ഇന്ന് തുടങ്ങിയത്. ഇതോടെ സുരേഷ് ഗോപിയുടെ അഭിനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിച്ചു.പൂജപ്പുര സെന്‍ട്രല്‍ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. കോട്ടയം, പാല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടൊരു രംഗമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചിപ്പോള്‍ നടക്കുന്നത്. രണ്ട് ദിവസമാണ് തിരുവനന്തപുരത്ത് ചിത്രീകരണം ഉണ്ടാവുക. ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കുറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന അപ്‌ഡേറ്റുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുമ്പോള്‍ ചെറുതല്ലാത്ത ആവേശം തന്നെ മലയാളികള്‍ക്കുണ്ട് എന്നതാണ് വാസ്തവം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ക്ലീന്‍ എന്റര്‍ടെയ്‌നറായി ആവും ചിത്രത്തിന്റെ അവതരണം. വലിയ മുതല്‍മുടക്കില്‍ വിശാലമായ കാന്‍വാസില്‍ വലിയ താരനിരയുടെ അകമ്പടി ചിത്രത്തിലുണ്ടാവും.

ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍, ഛായാഗ്രഹണം ഷാജികുമാര്‍,എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടര്‍ സുധീര്‍ മാഡിസണ്‍, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് കെ ജെ വിനയന്‍, ദീപക് നാരായണ്‍, പ്രൊഡക്ഷന്‍ മാനേജര്‍ പ്രഭാകരന്‍ കാസര്‍ഗോഡ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് നന്ദു പൊതുവാള്‍, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍, കോ പ്രൊഡ്യൂസേര്‍സ് ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video