അബുദാബി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. സാമ്പത്തിക മേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ മന്‍മോഹന്‍ സിങ് നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
‘സാമ്പത്തിക രംഗത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു ഡോക്ടര്‍ മന്‍ മോഹന്‍ സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഉപദേശക കൗണ്‍സിലിലെ അംഗം എന്ന നിലയില്‍ അദ്ദേഹവുമായി നിരവധി തവണ അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍ മന്മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.’
എം.എ.യൂസഫലി
ചെയര്‍മാന്‍
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍
Leave feedback about this