breaking-news Kerala

20 വ​ർ​ഷ​ത്തെ ത​ട​വ​റ​ക്കാ​ല​ത്തി​ന് വി​രാ​മം; അ​ബ്ദു​ൽ റ​ഹീം ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി

കോ​ഴി​ക്കോ​ട്: നീ​ണ്ട ര​ണ്ട് പ​തി​റ്റാ​ണ്ടി​ന്‍റെ സൗ​ദി ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ച്ചി​ല​ക​ത്ത് പീ​ടി​യേ​ക്ക​ൽ അ​ബ്ദു​ൽ റ​ഹീം ഒ​ടു​വി​ൽ സ്വ​ന്തം മ​ണ്ണി​ൽ തി​രി​ച്ചെ​ത്തി. റി​യാ​ദി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്സ് വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 7.35-ഓ​ടെ​യാ​ണ് റ​ഹീം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. മ​ക​ന്‍റെ മു​ഖ​മൊ​ന്ന് കാ​ണാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ക​ണ്ണീ​രോ​ടെ കാ​ത്തി​രു​ന്ന എ​ൺ​പ​ത് വ​യ​സ്സാ​യ ഉ​മ്മ ഫാ​ത്തി​മ​യു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ​യും കാ​ത്തി​രി​പ്പി​നാ​ണ് ഇ​തോ​ടെ ശു​ഭ​പ​ര്യ​വ​സാ​ന​മാ​യ​ത്.

മ​ട​ക്ക​യാ​ത്ര​യി​ൽ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​ന് വേ​ണ്ടി അ​ടി​യു​റ​ച്ചു പ്ര​വ​ർ​ത്തി​ച്ച ലീ​ഗ​ൽ ക​മ്മി​റ്റി​യി​ലെ പ​വ​ർ ഓ​ഫ് അ​റ്റോ​ണി സി​ദ്ദീ​ഖ് തു​വ്വൂ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് റ​ഹീ​മി​നെ റി​യാ​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ച് എ​മി​ഗ്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി യാ​ത്ര​യാ​ക്കി​യ​ത്.

2006 ന​വം​ബ​റി​ലാ​ണ് ഹൗ​സ് ഡ്രൈ​വ​ർ വീ​സ​യി​ൽ റ​ഹീം റി​യാ​ദി​ൽ എ​ത്തി​യ​ത്. ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​ന​സ് അ​ൽ ശ​ഹ്റി എ​ന്ന 18 വ​യ​സു​കാ​ര​നാ​യ സൗ​ദി ബാ​ല​നെ പ​രി​ച​രി​ക്ക​ലാ​യി​രു​ന്നു ചു​മ​ത​ല. എ​ന്നാ​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് കൃ​ത്യം ഒ​രു മാ​സ​ത്തി​ന് ശേ​ഷം ഉ​ണ്ടാ​യ ഒ​രു നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ൽ അ​ന​സ് മ​ര​ണ​പ്പെ​ടു​ക​യും ഡി​സം​ബ​ർ 25-ന് ​റ​ഹീം അ​റ​സ്റ്റി​ലാ​വു​ക​യു​മാ​യി​രു​ന്നു.

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ വെ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​ന​സ് റ​ഹീ​മി​ന്‍റെ മു​ഖ​ത്തേ​ക്ക് തു​പ്പു​ക​യും, ഇ​ത് ത​ട​യാ​ൻ റ​ഹീം കൈ​യു​യ​ർ​ത്തി​യ​പ്പോ​ൾ അ​ന​സി​ന്‍റെ ദേ​ഹ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ ത​ട്ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന​സ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field