ഭുവനേശ്വർ: പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ രണ്ട് സഹോദരന്മാർ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെ കൊന്ന് കുഴിച്ചുമൂടാനും ശ്രമം. ഞെട്ടിക്കുന്ന സംഭവം അരങ്ങേറുന്നത് :ഒഡീഷയിലെ ജഗത്സിങ്പൂർ ജില്ലയിലാണ്. ബനാഷ്ബാര ഗ്രാമത്തിൽ നിന്നുള്ള ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നീ രണ്ട് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ തുളു എന്നയാളെ പൊലീസിന് ഇതുവരെ കണ്ടാത്താനായിട്ടില്ല.
ഇയാളെ കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതികൾ പലതവണ ബലാത്സംഗം ചെയ്തതായി പോലീസ് പറയുന്നത്. ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ കാെന്ന് തള്ളാൻ ആസൂത്രണം ചെയ്യുകായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിയത്.
ഗർഭഛിദ്രത്തിന് പണം നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പെൺകുട്ടി നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകത്തിനുള്ള ശ്രമം നടത്തിയത്. ഗർഭച്ഛിത്രം നടത്തിയില്ലെങ്കിൽ കുഴിച്ചിടുമെന്ന് പറഞ്ഞതോടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു. പിതാവിന്റെ പരാതിയോടെയാണ് പുതിയ നടപടി.
Leave feedback about this