തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഷൈനിന് സംഭവിച്ചിരിക്കുന്ന പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ഷൈനിൻ്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ മുണ്ടൂരിലെ വസതിയിൽ നടക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമല ൻ പള്ളിയിലാണ് നടക്കുക.
breaking-news
ഷൈനിന്റെ പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല; ഷൈനിന്റെ പരിക്ക് ഗുരുകരമല്ല; പ്രതികരിച്ച് സുരേഷ്ഗോപി
- June 7, 2025
- Less than a minute
- 5 months ago

Leave feedback about this