loginkerala breaking-news വാഹനപരിശോധനയ്ക്കിടെ യുവാവിന് മർദനം; പൊലീസുകാരന് എതിരെ വകുപ്പ്തല നടപടി
breaking-news

വാഹനപരിശോധനയ്ക്കിടെ യുവാവിന് മർദനം; പൊലീസുകാരന് എതിരെ വകുപ്പ്തല നടപടി

മലപ്പുറം : വഹനാപരിശോധനയുടെ പേരിൽ ഡ്രൈവറുടെ മുഖത്തടിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വകുപ്പ്തല നടപടി. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസ് ഡ്രൈവര്‍ നൗഷാദിനെ മലപ്പുറം ആംഡ് ഫോഴ്‌സ് ആസ്ഥാനത്തേക്ക് താല്‍ക്കാലികമായി സ്ഥലംമാറ്റി.

കാക്കി ഷര്‍ട്ട് ഇടാത്തതിന് ജാഫറില്‍ നിന്നു പോലീസുകാരന്‍ 500 രൂപ പിഴ ഈടാക്കിയിരുന്നു. പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചതെന്നാണ് ജാഫര്‍ പറയുന്നത്. പോലീസുകാരന്‍ മുഖത്തടിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.

Exit mobile version