തിരുവനന്തപുരം: തിരുവനന്തപുരത്ത് മെട്രോ റെയിൽ യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊച്ചി മെട്രോയുടെ വികസനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണെന്നും ധനമന്ത്രി പറഞ്ഞു.ബജറ്റ് അവതരണത്തിനിടെ വയനാട് ദുരന്തം ഓര്‍മിപ്പിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ വേണം. എന്നാല്‍ കേന്ദ്രം ഒന്നും തന്നില്ലെന്ന് മന്ത്രി പറഞ്ഞു.
വയനാടിന് കൈത്താങ്ങ്
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. 750 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി.1202 കോടി രൂപയുടെ നഷ്ടമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് മന്ത്രി പറഞ്ഞു. അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് കേരളം.കേരളം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയിൽ അവതരിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചെന്ന് മന്ത്രി പറഞ്ഞു.അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് കേരളം. കേരളം ടേക്ക് ഓഫിന് തയാറാണ്. പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.ബജറ്റ് അവതരണത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ കേന്ദ്രത്തിനെതിരേ മന്ത്രി വിമര്‍ശനമുന്നയിച്ചു. കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചെന്ന് മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുപിടിക്കാതെ തുറന്ന് പറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കായി ലോകകേന്ദ്രങ്ങൾ
പ്രവാസികൾക്കായി ലോക കേരള കേന്ദ്രങ്ങൾ എന്ന ആവശ്യം പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഈ പദ്ധതിക്ക് പ്രാഥമികമായി അഞ്ചു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പ്രവാസം ഒട്ടേറെ പേർക്ക് നഷ്ടക്കച്ചവടമാകുന്നുണ്ട്. ഈ മേഖലയിൽ വലിയ ബോധവൽക്കരണ പ്രവർത്തനം നടത്തും.
വിദേശവിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിക്ക് 1160 കോടി
സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ 2025-26ല്‍ ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പറഞ്ഞു. പദ്ധതിക്കായി 1160 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പ്രഖ്യാപിച്ചു.ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയും അനുവദിച്ചു.റോഡുകൾക്ക് 3061 കോടി രൂപയാണ് വകയിരുത്തിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായിട്ടാണ് മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Leave feedback about this