sport

യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിനെ ടീമിലെത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി :യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിനെ ടീമിലെത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 2028 വരെയുള്ള മൂന്ന് വർഷത്തെ കരാറാണ് അർഷ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് ഈ യുവതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, എഎഫ്‌സി കപ്പ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ മോഹൻ ബഗാന് വേണ്ടി കളിച്ച പരിചയം അർഷിനുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video