മസ്ക്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയതായാണ് വിവരം. മസ്ക്കറ്റ് സിറ്റിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഇന്ന് ഉച്ചയ്ക്ക് 2.43നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
റൂവി, ദാർസൈത്ത്, ഹമരിയ തുടങ്ങിയ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് വിവരം സ്ഥിരീകരിച്ചത്.
Leave feedback about this