breaking-news Kerala

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു; എട്ടുപേർക്ക് ​ഗുരുതര പരിക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട് ക​ട​ലൂ​ർ ചി​ദം​ബ​ര​ത്തു​ള്ള അ​മ്മ​പെ​ട്ടൈ ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ർ​ത്ത​കി മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ഗൗ​രി ന​ന്ദ (20) ആ​ണ് മ​രി​ച്ച​ത്. എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പു​തു​ച്ചേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഫ്രെ​ഡി (29), അ​ഭി​രാ​മി (20), തൃ​ശൂ​ർ സ്വ​ദേ​ശി വൈ​ശാ​ൽ (27), സു​കി​ല (20), അ​നാ​മി​ക (20) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​ർ ക​ട​ലൂ​ർ ജി​ല്ലാ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഗൗ​രി ന​ന്ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് മ​രി​ച്ച‌​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ണ്ണാ​മ​ലൈ​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video