breaking-news Kerala

ജോർദാൻ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തോമസ് ​ഗബ്രിയേലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്തിമോപചാരം അർപ്പിച്ച് വി മുരളീധരൻ

തിരുവനന്തപുരം: ഇസ്രയേല്‍– ജോര്‍ദാന്‍ അതിര്‍ത്തിയില്‍ ജോർദാൻ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തിരുവനന്തപുരം സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയുടെ വീട്ടിലെത്തി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ അന്തിമോപചാരം അർപ്പിച്ചു.

രാവിലെ ഒൻപതുമണിയോട് കൂടിയായിരുന്നു തുമ്പയിലെ വീട്ടിൽ സംസ്കാര ചടങ്ങുകളുടെ ഭാഗമാകാൻ മുൻ കേന്ദ്രമന്ത്രി എത്തിയത്.
തൊഴിൽ അന്വേഷകരെ വഞ്ചിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് എതിരെ പോലീസ് നടപടി ശക്തമാക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
വ്യാജ ഏജൻസികൾ വഴിയുള്ള റിക്രൂട്ട്മെന്റുകൾ തടയാൻ കേന്ദ്രം പറയുന്ന നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരുകൾ കൃത്യമായി പാലിക്കണമെന്നും വി മുരളീധരൻ പ്രതികരിച്ചു.

ജോലി വാഗ്‌ദാനം ചെയ്തു സമീപിക്കുന്നവർ വിദേശകാര്യവകുപ്പിൽ രജിസ്റ്റർ ചെയ്ത അംഗീകൃത ഏജൻസികൾ ആണോ എന്ന് ഉദ്യോഗാർത്ഥികൾ പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനോട് വി.മുരളീധരൻ അഭ്യർത്ഥിച്ചിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video