Kerala

കൊല്ലങ്കോട് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി കുടുംബം; സൈന്യത്തിൽ ജോലി ലഭിച്ചപ്പോൾ യുവതിയെ വഞ്ചിച്ചെന്ന് കുടുംബം

പാലക്കാട്: കൊല്ലങ്കോട് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂർ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. വിദ്യാർത്ഥിനിയെ കാമുകൻ കബളിപ്പിച്ചതായാണ് പരാതി. സെെന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ ഗ്രീഷ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് ആരോപണം.കാമുകൻ ബന്ധം ഉപേക്ഷിച്ചതിന്റെ മാനോവേദനയിലാണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വ‌ഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗ്രീഷ്മയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് ഗ്രീഷ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മരിക്കുന്നതിന്റെ തലേദിവസം ഗ്രീഷ്മ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സെെന്യത്തിൽ ജോലി കിട്ടിപോയ ശേഷം കാമുകൻ ഉപേക്ഷിച്ചുവെന്നും വിളിച്ച് സംസാരിക്കാൻ വഴിയുണ്ടാക്കണമെന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. തന്റെ പെങ്ങൾക്ക് നീതി കിട്ടണമെന്നും സെെനികനായി ജോലി ചെയ്യാൻ അവന് അർഹതയില്ലെന്നും ഗ്രീഷ്മയുടെ സഹോദരൻ പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video