പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യ. സരബ്‌ജോത് സിങ്, ശിവ നർവാൾ, അർജുൻ സിങ് എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണനേട്ടം സമ്മാനിച്ചത്. ചൈനയെ തകർത്താണ് ഇവർ സ്വർണം കരസ്ഥമാക്കിയത്.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. വനിതകളുടെ 60 കിലോ വുഷുവിൽ റോഷിബിനാ ദേവി വെള്ളി നേടിയിരുന്നു. ഇതിനിടെ ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സകേത് മൈനേനി സഖ്യം സെമിയില്‍ പ്രവേശിച്ചു. ചൈനീസ് സഖ്യത്തേയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1,7-6 എന്നിങ്ങനെയാണ്.

Leave feedback about this