ഗെയിംസ് ചരിത്രത്തിലെ മികച്ച നേട്ടത്തിലേക്ക് ചുവടു വെച്ച് ഇന്ത്യ. എഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പതിനാറാം സ്വര്‍ണം സ്വന്തമാക്കി. അമ്പെയ്ത്ത് മിക്‌സ്ഡ് ടീം കോമ്പൗണ്ട് ഇനത്തിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീണ്‍ സഖ്യമാണ് ഒന്നാമതെത്തിയത്. ഇതോടെ ഗെയിംസ് ചരിത്രത്തിലെ തന്നെ മികച്ച നേട്ടം ഇന്ത്യ കൈവരിച്ചു.
മിക്‌സ്ഡ് അമ്പെയ്ത്തില്‍ കൊറിയയെ തകര്‍ത്താണ് ഇന്ത്യ സ്വര്‍ണെ നേടിയത്. മത്സരത്തിന്റെ 11-ാം ദിവസം ഇന്ത്യ സ്വന്തമാക്കുന്ന രണ്ടാമത്തെ മെഡലാണിത്. ഇതോടെ ഇന്ത്യ 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുകള്‍ കരസ്ഥമാക്കി. ഇതോടെ ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ സര്‍വകാല റെക്കോര്‍ഡായി മാറി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.