തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്കു നേരെ പോലീസ് 16 തവണ ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലാണ് ഉദ്ഘാടനം ചെയ്തത്. നിയമസഭയ്ക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല.
ബാരിക്കേഡ് മറികടന്ന് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ തടഞ്ഞതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എം.ബി. രാജേഷിനെതിരെയും മുദ്രാവാക്യം വിളിച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.