loginkerala breaking-news ഉത്തരാഖണ്ഡില്‍ ഹിമപാതം: 41 തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി
breaking-news Kerala

ഉത്തരാഖണ്ഡില്‍ ഹിമപാതം: 41 തൊഴിലാളികള്‍ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം. 41 തൊഴിലാളികള്‍ കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് വന്‍ ഹിമപാതമുണ്ടായത്. ഇതില്‍ 16 പേരെ രക്ഷപ്പെടുത്തി. ഇവരെ സൈനിക ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.

ജോഷിമഠില്‍ നിന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (SDRF) ഒരു സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെങ്കിലും കനത്ത മഞ്ഞുവീഴ്ച്ച കാരണം ഇവയെല്ലാം വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.

മേഖലയില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്, വെള്ളിയാഴ്ച രാത്രി വരെ വളരെ കനത്ത മഴ (20 സെന്റീമീറ്റര്‍ വhttps://youtube.com/രെ) ഉണ്ടാകുമെന്നാണ് പ്രവചനം. വെള്ളപ്പൊക്കത്തിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്.

Exit mobile version