മലപ്പുറം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ മിൻഹാജ് സിപിഎമ്മിൽ ചേർന്നു. ടിഎംസിയുടെ പാലക്കാട്ടെ പ്രവർത്തകരും തനിക്കൊപ്പം സിപിഎമ്മിൽ ചേരുമെന്ന് മിൻഹാജ് അവകാശപ്പെട്ടു.
സിപിഎം യാതൊരു ഓഫറുകളും നൽകിയിട്ടില്ലെന്നും മിൻഹാജ് പറഞ്ഞു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളും പാർട്ടി വിട്ടേക്കും.പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മിൻഹാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷിയായതുകൊണ്ടാണ് അൻവറിനൊപ്പം ഡിഎംകെയിൽ ചേർന്നതെന്നും മിൻഹാജ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനുശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാൽ തൃണമൂൽ എൻഡിഎയിൽ ചേരുമെന്ന ഭയമുണ്ട്. അതിനാലാണ് രാജിയെന്ന് മിൻഹാജ് പ്രതികരിച്ചു.
Leave feedback about this