ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളെ നേരിടാനായി ആപ്പിള്‍ 16E പുറത്തിറക്കി ആപ്പിൾ. 599 ഡോളര്‍ വിലയുള്ള ഐഫോണ്‍ 16Eല്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ കമ്പ്യൂട്ടിംഗ് പവര്‍ ഉണ്ടായിരിക്കും. യുഎഇയില്‍, ഇത് 2,599 ദിര്‍ഹം മുതല്‍ ലഭ്യമാകും.
ഫെബ്രുവരി 21 മുതല്‍ യുഎസ്, ചൈന, ഇന്ത്യ, യുഎഇ എന്നിവയുള്‍പ്പെടെ 59 രാജ്യങ്ങളില്‍ ഐഫോണ്‍ 16e പ്രീഓര്‍ഡറിനായി ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ ഫോണിന്റെ കയറ്റുമതിയും ആരംഭിക്കും.
ഐഫോണ്‍ വില്‍പ്പനയിലെ ഇടിവില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് കൃത്രിമബുദ്ധി സവിശേഷതകളുള്ള ഡിവൈസുകള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ശക്തമായ വില്‍പ്പനക്കും വളര്‍ച്ചക്കും കാരണമാകുമെന്ന് ആപ്പിള്‍ കഴിഞ്ഞ മാസം അവസാനം പ്രവചിച്ചിരുന്നു.