loginkerala sport അവിടെ ആഹ്ലാദം , ഇവിടെ പൊട്ടിക്കരച്ചിൽ; പഞ്ചാബ് തോറ്റപ്പോൾ കണ്ണ് നിറഞ്ഞ് പ്രീതി സിന്റ
sport

അവിടെ ആഹ്ലാദം , ഇവിടെ പൊട്ടിക്കരച്ചിൽ; പഞ്ചാബ് തോറ്റപ്പോൾ കണ്ണ് നിറഞ്ഞ് പ്രീതി സിന്റ

അഹമ്മദാബാദ്∙ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സൂപ്പർതാരം വിരാട് കോലി ഐപിഎൽ കിരീടം ഉയർത്തുന്നതിന്റെ ആഹ്ലാദത്തിനിടെ, വേദനിപ്പിക്കുന്ന കാഴ്ചയായി പഞ്ചാബ് കിങ്സ് ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ. ഐപിഎലിലെ കന്നിക്കിരീടത്തിനായി കോലിയോളം തന്നെ കാത്തിരുന്ന പ്രീതി സിന്റയ്ക്ക്, ഇത്തവണയും കയ്യകലത്തിൽ കിരീടം നഷ്ടമായി. ഐപിഎലിൽ രണ്ടാം തവണ ഫൈനലിൽ കടന്ന പഞ്ചാബ് കിങ്സിന്, ഇത്തവണയും കിരീട സ്വപ്നം ബാക്കിയായി. ഐപിഎൽ ടീമുകളുടെ ഉടമകളിൽ ടീമിനൊപ്പം തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് പ്രീതി സിന്റ.

ടീമിന്റെ മത്സരവേദികളിൽ നിന്നുള്ള പ്രീതി സിന്റയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. താരലേലം മുതൽ മത്സരവേദി വരെ ടീമിനൊപ്പം സ്ഥിരമായി സഞ്ചരിക്കുന്ന പ്രീതി സിന്റയ്ക്കും ഐപിഎൽ കിരീടം ഇപ്പോഴും കിട്ടാക്കനിയാണ്. ഇത്തവണയും ഫൈനലിൽ തോറ്റതോടെ, പ്രീതി സിന്റയുടെ കിരീടത്തിനായുള്ള കാത്തിരിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

Exit mobile version