breaking-news

ഹൈക്കോടതി ജഡ്ജിയുടെ വിവാദപരാമർശത്തിൽ ഇടപെട്ട് സുപ്രീംകോടതി; പരാമർശങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തി

അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദപരാമർശത്തിൽ ഇടപെട്ട് സുപ്രീംകോടതി. പരാമർശങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തി. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികഞ്ഞ അശ്രദ്ധയെന്ന് കോടതി വിമർശിച്ചു. വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി വിധിപ്രസ്താവത്തിലെ പരാമർശങ്ങൾക്ക് സ്റ്റേ നൽകുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ല എന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാം മനോഹര്‍ നാരായൺ മിശ്രയുടെ പരാമർശം. ഇതിനെതിരെയാണ് സുപ്രീം കോടതി രംഗത്തെത്തിയത്. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിചിത്ര നിരീക്ഷണം.

ഈ വിധിയിലെ പ്രത്യേകത എന്തെന്നാൽ ബലാത്സംഗവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും നീര്‍ച്ചാലിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ കുറ്റമോ, ബലാത്സംഗ ശ്രമമോ ചുമത്താന്‍ തക്കതായ കാരണമല്ലെന്ന വിചിത്രമായ വാദമാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായൺ മിശ്ര ഉന്നയിച്ചത്.

പവന്‍, ആകാശ് എന്നിവരുടെ പേരില്‍ കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്രയുടെ പരാമർശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കസന്‍ഗഞ്ച് കോടതിയാണ് ഇരുവര്‍ക്കുമെതിരെ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയത്. എന്നാൽ കീഴ്കോടതി ചുമത്തിയ കുറ്റങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2021 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന പ്രതികള്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടിയെ നീര്‍ച്ചാലിലൂടെ വലിച്ചിഴച്ചെന്നും പൈജാമയുടെ വള്ളി പൊട്ടിക്കാന്‍ ശ്രമിച്ചെന്നുമാണ് ആകാശിനെതിരായ ആരോപണം. എന്നാല്‍ പ്രതി ഈ പ്രവര്‍ത്തിയിലൂടെ പെണ്‍കുട്ടിയെ നഗ്നയാക്കിയതായോ വസ്ത്രം അഴിച്ചതായോ സാക്ഷികള്‍ പറയുന്നില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ഒപ്പം പ്രതികൾ പെനട്രെറ്റിവ് സെക്സ് നടത്തിയതായുംതെളിവില്ലെന്നും അതിന് ശ്രമിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബലാത്സംഗവും ബലാത്സംഗ ശ്രമവും ചാർജുകൾ ഒഴിവാക്കാൻ ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര വിധിയിൽ പറഞ്ഞത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video