breaking-news Kerala

സ്വകാര്യ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; പത്താം ക്ലാസുകാരന്റെ നില അതീവ ​ഗുരുതരം; രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

താമരശ്ശേരി∙ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം 2 സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നത് ചോദ്യം ചെയ്തുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റ‌ത്.

താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർസെക്കന്‍ഡറി സ്കൂളിലെ ചില വിദ്യാർഥികൾ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.

എന്നാൽ ആസൂത്രിതമായി അടുത്ത ദിവസം എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സംഘടിച്ചെത്തി ഷഹബാസിനെ സംഘടിതമായി മർദിക്കുകയായിരുന്നു. ഇതിനായി 15 പേർ ചേർന്ന് വാട്സ് ആപ്പ് ​ഗ്രൂപ്പും ഉണ്ടാക്കിയായിരുന്നു ആക്രമണത്തിന്റെ ആസൂത്രണം നടന്നത്. ഷഹബാസിന് കാര്യമായ പരിക്കുകളും കണ്ടിരുന്നില്ല. സുഹൃത്തുക്കളായിരുന്നു ഷഹബാസിനെ വീട്ടിലേക്ക് എത്തിച്ചതുംയ വീട്ടിലെത്തി തളർന്ന് കിടന്ന മകനിൽ സംശയം തോന്നി മാതാപിതാക്കൾ പിന്നീട് സുഹൃത്തുക്കളെ ബന്ധപ്പെട്ടതോടെയാണ് ക്രൂര മർദനത്തിന്റെ വിവരം അറിയുന്നത്. പിന്നാലെ താമകശ്ശേരി താലൂക്ക് ആശപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച ഷഹബാസിനെ പിന്നിട് അതീവ ​ഗുരുതരാവ്സ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസ് ഇപ്പോഴും വെന്റിലേറ്റർ പരിചരണത്തിൽ തുടരുകയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video