archive lk-special

സൂര്യനിലേക്ക് അടുക്കാൻ ഒരുങ്ങി ഇന്ത്യ; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന് രാവിലെ 11.50ന്; അറിയാം വിശദമായി

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ധൗത്യം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം ഇന്ന്. പി.എസ്.എൽ.വി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ1 ന്റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും 11.50 നാണ് വിക്ഷേപണം. ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. അതേസമയം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം തത്സമയം കാണുന്നതിനുള്ള സൗകര്യം ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് ആയ  https://isro.gov.in ല്‍  ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായാണ് ആദിത്യ എല്‍1നിര്‍മിച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി സിയുടെ 59ാം ധൗത്യത്തിൽ ആദിത്യ എൽ 1 നെ  ഇന്ന് ബഹിരാകശത്ത് സ്ഥാപിക്കും. മൂന്നുമാസത്തോളം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. ആദ്യം സ്ഥാപിക്കുക ഭൂമിയുമായി ചേർന്ന് നിൽക്കുന്ന ഒരു ഓർബിറ്റിലാകും അവിടെ നിന്നും ഒരു നീണ്ട യാത്രയാണ് ആദിത്യ എൽ 1 ന്റെ മുൻപിൽ ഉള്ളത്. 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിയും ചേർന്ന് നിൽക്കുന്ന സിസ്റ്റത്തിനകത്തെ ലഗ്രാജ് 1 പോയിന്റിൽ നിന്ന് കൊണ്ട് യാതൊരു തടസ്സവുമില്ലാതെ മറ്റു ഗൃഹങ്ങളുടെയോ ചന്ദ്രന്റെയോ നിഴൽ പതിക്കാതെ പൂർണ സമയവും സൂര്യ നിരീക്ഷണത്തിന് പറ്റിയ സ്ഥലമായ ലഗ്രാജ് 1 ൽ നിന്ന് കൊണ്ട് മുഴുവൻ സമയവും സൂര്യനെ നിരീക്ഷണം നടത്തുകയാണ് ആദിത്യ എൽ 1 എന്ന ധൗത്യത്തിന്റെ പരമമായ ലക്ഷ്യം.
 
സൂര്യനെ വീക്ഷിക്കുന്നതിനായി ഭൂമിയിൽ നിന്നുള്ള ഒബ്സർവേറ്ററി കൊടൈകനാലിൽ ഉണ്ട് സൂര്യ പഠനത്തിന്റെ വലിയൊരു ചരിത്രം തന്നെ ഇന്ത്യൻ ശാസ്‌ത്രജ്ഞർക്ക് ഉണ്ട് പക്ഷെ 24 മണിക്കൂറിൽ പകൽ സമയം മാത്രമേ സൂര്യനെ വീക്ഷിക്കാൻ പറ്റുകയുള്ളു എന്നതാണ് ഭൂമിയിൽ നിന്നുള്ള ഒബ്സർവേറ്ററി നേരിടുന്ന ഏറ്റവും വല്യ വെല്ലുവിളി. പകൽ സമയം അല്ലാത്ത നേരത്തും സൂര്യനെ വീക്ഷിക്കാനും സൂര്യനെ കുറിച്ച പഠിക്കേണ്ട ആവശ്യവുമുണ്ട്. അതിനായാണ് ബഹിരാകാശത്ത് ഒരു ഒബ്സർവേറ്ററി സ്ഥാപിച്ച് സൂര്യനെ പഠിക്കാൻ വേണ്ടി തീരുമാനിച്ചത്.

അതുപോലെ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ സൂര്യനിൽ നിന്നുള്ള പലതരം കിരണങ്ങളെയും അതിന്റെ കാന്തിക പ്രഭാവത്തെയും ഒക്കെ തടഞ്ഞു നിർത്തി നമ്മളെ സംരക്ഷിച്ചിരിക്കുകയാണ്. ഈ സംരക്ഷണമുള്ളത് കൊണ്ടാണ് ഭൂമിയിൽ ജീവൻ ഉള്ളത് എങ്കിലും സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകള്‍ ആദിത്യയിലുണ്ട്.  ഭാവിയിൽ കൂടുതൽ നീണ്ട ബഹിരാകാശ ധൗഥ്യങ്ങൾ നടക്കണമെങ്കിൽ എന്താണ് സൗരയൂഥത്തിന്റെ പുറം ഭാഗങ്ങളിൽ നടക്കുന്നത് എന്ന് പഠിക്കേണ്ടതിരിക്കുന്നു. 

അതുകൊണ്ടു കൂടിയാണ് എൽ 1 ലേക്ക് ധൗത്യം അയക്കുന്നത്. ഇവിടെന്നും 15 ലക്ഷം കിലോമീറ്റർ അക്കാലത്താണ് സൂര്യൻ എന്ന് പറയുമ്പോളും അത് സൂര്യന്റെ അത്ര അടുത്തത്തല്ല മറിച്ച് സൂര്യനിലേക്കുള്ള ദൂരത്തിന്റെ 1 % ശതമാനം മാത്രമേ അത് ആകുനുള്ളു. തൽക്കാലം ആ ദൂരത്ത് നിന്നുകൊണ്ട് വളരെ കൃത്യമായി സൂര്യനെ പഠിച്ചു കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.