loginkerala Kerala പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്
Kerala

പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് യുവാവ്

തൃശൂർ∙ പ്രണയത്തിൽ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് ഇരുപത്തിമൂന്നുകാരൻ. തൃശൂർ കണ്ണാറ സ്വദേശി അർജുൻ ലാൽ ആണ് മരിച്ചത്. ഇന്നലെ രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.

ഇന്നലെ രാത്രി 11 മണിയോടെയാണ് യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടിൽ അർജുൻ എത്തിയത്. തുടർന്ന് ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയിൽവച്ച് യുവാവ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുമായി ഒരു വർഷത്തിലേറെയായി യുവാവിന് അടുപ്പമില്ലായിരുന്നു. യുവാവ് ആത്മഹത്യ ചെയ്യുമെന്ന് മുൻപ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.

ഇന്നലെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ യുവാവ് ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് തൃശൂരിലേക്ക് പോയത്. എന്നാൽ വഴിയിൽ വച്ച് പെട്രോൾ വാങ്ങിയ ശേഷം ഇയാൾ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. പൊള്ളലേറ്റ സ്ഥിതിയിൽ ഇയാളെ കണ്ട് യുവതിയുടെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version