കൊച്ചി: മാധ്യമങ്ങളെ ഒഴിവാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ തട്ടിക്കയറിയതിന് പിന്നാലെയാണ് നടപടി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളെ ഒഴിവാക്കി. ഗസ്റ്റ് ഹൗസിന്റെ റിസപ്ഷന് ഹാളില്‍ വച്ച് സുരേഷ് ഗോപിയുടെ പ്രതികരണം തേടിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ നടപടി. മാധ്യമങ്ങള്‍ തന്നോട് ചോദ്യം ചോദിക്കുന്നത് ഇഷ്ടമല്ലെന്നും ഈ കോന്പൗണ്ടില്‍ നിന്ന് ഒഴിവാകണമെന്നും നിർദേശിച്ചു.
വെള്ളിയാഴ്ച ജബല്‍പൂര്‍ വിഷയത്തില്‍ കൈരളി ചാനൽ റിപ്പോർട്ടറുടെ അതിരുവിട്ട ചോദ്യങ്ങളിൽ സുരേഷഷ് ഗോപി പൊട്ടിത്തെറിച്ചിരുന്നു. എന്നാൽ പരിഹാസ ചോദ്യമുയർത്തിയ റിപ്പോർട്ടർക്ക് അപ്പോൾ തന്നെ സുരേഷ് ഗോപി മറുപടിയും നൽകി. പിന്നാലെ സുരേഷ് ഗോപിയെ എതിർത്ത് പത്ര പ്രവർത്തക യൂണിയൻ രംഗത്തെത്തി.
Leave feedback about this