തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം. ബന്ധുക്കളായ അഞ്ചുപേരെ കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ പ്രതി അസ്നാൻ (23) പോലീസിൽ കീഴടങ്ങി. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്.
Leave feedback about this