കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച് സംഘം. അണ് എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ ആണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ എംഎസ് സൊല്യൂഷൻസ് അധ്യാപകന് ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദും ജിഷ്ണുവും നേരത്തേ അറസ്റ്റിലായിരുന്നു. ഫഹഹിനെ ചോദ്യം ചെയ്തതിലൂടെയാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
അതേസമയം എം.എസ് സൊലൂഷ്യന്‍സ് ഉടമ മുഹമ്മദ് ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Leave feedback about this