ഇടുക്കി: ഉപ്പുതറ ഒൻപത് ഏക്കറിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹൻ, ഭാര്യ രേഷ്മ, ഇവരുടെ മക്കളായ ആറ് വയസുള്ള ആൺകുട്ടി, നാല് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ പരിസരവാസികൾ കണ്ടെത്തിയത്. പിന്നീട് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കടബാധ്യത മൂലമാണ് മരണമെന്നാണ് വിവരം.
ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച സജീവ്. വീടിന്റെ ഹാളിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Leave feedback about this