ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 15-ാം സ്വര്‍ണം. ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിന്‍ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം വനിതാ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നത്. ഇതിനുമുന്‍പ് 1958-ല്‍ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.