കൊല്ലം: പത്താംവർഷവും പതിവ് തെറ്റിക്കാതെ കൊല്ലം മുണ്ടയ്ക്കല്‍ പുവർഹോമിന് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം. പുവർഹോമിലെ കുടുംബാംഗങ്ങൾക്കുള്ള റംസാന്‍ സമ്മാനമായി 25 ലക്ഷം രൂപയുടെ ധനസഹായം യൂസഫലി കൈമാറി.
പുവർഹോമില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം ആകെ 81 അന്തേവാസികളാണുള്ളത്. എല്ലാവരുടെയും ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, ശുചിമുറികള്‍, ചികിത്സാ സൗകര്യങ്ങള്‍, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനുമായാണ് പത്താം വർഷവും മുടക്കമില്ലാതെ യൂസഫലി സഹായമെത്തിച്ചത്.
പുവർഹോം അങ്കണത്തിൽ നടന്ന ചടങ്ങിൽ, എം.എ. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ്ഷഡാനന്ദന്‍ പുവർഹോം സെക്രട്ടറി ഡോ.ഡി.ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ഡിഡി കൈമാറി. ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ ബി സ്വരാജ് , ലുലു ഗ്രൂപ്പ് പബ്ലിക് റിലേഷന്‍സ് മാനേജർ സൂരജ് അനന്തകൃഷ്ണന്‍, പുവർഹോം സൂപ്രണ്ട് കെ.വല്‍സലന്‍ എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ ക്യാപ്ഷന്‍ :
മുണ്ടയ്ക്കല്‍ പുവർഹോമിനുള്ള 25 ലക്ഷം രൂപയുടെ ധനസഹായം എം എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ പുവർ ഹോം സെക്രട്ടറി ഡോ.ഡി. ശ്രീകുമാറിന് കൈമാറുന്നു.
