ആലപ്പുഴ: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. സി.പി.എം പ്രവർത്തകരും സി.പി.എം പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസുമായും ഏറ്റമുട്ടി. സംഘർഷത്തിൽ ഒരാളുടെ തലപൊട്ടി ചേരിയിലുമായി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ സംഘർഷ സാധ്യത തുടരുകയാണ്.
മാധ്യമങ്ങലെ വിലക്കിയ സി.പി.എം നടപടിക്ക് പിന്നാലെയാണ് കാർത്തികപ്പള്ളി സ്കൂളിലേക്ക് യൂത്ത് കോൺഗ്രസിന്റെ മാർച്ച് നടന്നത്. മാധ്യമങ്ങളോട് യൂത്ത് കോൺഗ്രസ് നേതാക്കൾ സംസാരിക്കവേ ഇവിടേക്ക് സി.പി.എം പ്രവർകർ എത്തിത്തേരുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. കൂടുതൽ പൊലീസിനെ എത്തിക്കാനാണ് ശ്രമം. വനിതാ പ്രവർത്തകർക്ക് ഉൾപ്പടെ പരിക്കേറ്റു. സി.പി.എം നേതാക്കൾ കസേരയെടുത്ത് എറിഞ്ഞു എന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. പ്രിൻസിപ്പലിനെ കാണാൻ അനുവദിക്കാതെ സി.പി.എം പ്രവർ്തകർ തടയുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെട്ടത് സംഘർഷത്തിന് ഇടയാക്കിയത്.
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന്
ശ്രമമുണ്ടായി.ഞായറാഴ്ച രാവിലെയാണ് ശക്തമായ മഴയിൽ സ്കൂളിൻറെ പഴയ കെട്ടിടത്തിൻറെ ഓടിട്ട മേൽക്കൂര
അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇന്ന് രാവിലെ മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ തടഞ്ഞത്.
Leave feedback about this