breaking-news

ലോക യോഗ ദിന പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപി

കൊച്ചി :കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചിയിൽ സംഘടിപ്പിച്ച യോഗദിന പരിപാടിയിൽ
കേന്ദ്ര മന്ത്രി സുരേഷ് ഗോപി പങ്കെടുത്തു. യോഗ ആചാരമല്ല, നിഷ്ഠയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു. ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച പരിപാടിയിൽ 500 ഓളം പേർ പങ്കെടുത്തു. എല്ലാവർക്കും മന്ത്രി സുരേഷ് ഗോപി വൃക്ഷതൈകൾ വിതരണം ചെയ്തു.

യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന അദ്ദേഹം പറഞ്ഞു . ഇനി മുതൽ യോഗ നിത്യം അഭ്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ എട്ട് മണിക്കൂർ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. വൈകിട്ട് കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന പുതിയ ചിത്രമായ ജെ എസ്‌ കെയുടെ പ്രേമോട്ടിനിലും അദ്ദേഹം ഭാഗമായി

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video