loginkerala breaking-news സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും; ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി
breaking-news

സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും; ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി

കറാച്ചി:ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീർ. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് അസിം മുനീർ അമേരിക്കയിൽ പറഞ്ഞു. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് അത് തകർക്കുമെന്നും അസിം മുനീർ പറഞ്ഞു.

“ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാൽ, ലോകത്തിൻ്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും. സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്‌ഥാനിലെ 250 മില്യൻ ജനങ്ങളെ അപകടത്തിലാക്കിയേക്കാം. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ല” അസിം മുനീർ പറഞ്ഞു.

Exit mobile version