loginkerala breaking-news സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ പുരോ​ഗമിക്കുന്നു; യു.ഡി.എഫ് 76 സീറ്റുകളുമായി മുന്നിൽ; എൽ.ഡി.എഫ് 60 ഇടങ്ങളിലും ; എൻ.ഡി.എ നാല് സീറ്റുകളിലും മുന്നിൽ
breaking-news Kerala

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ പുരോ​ഗമിക്കുന്നു; യു.ഡി.എഫ് 76 സീറ്റുകളുമായി മുന്നിൽ; എൽ.ഡി.എഫ് 60 ഇടങ്ങളിലും ; എൻ.ഡി.എ നാല് സീറ്റുകളിലും മുന്നിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കുമ്പോൾ കേ​ര​ള​ത്തി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. 134 മ​ണ്ഡ​ല​ങ്ങ​ളി​ലെ ലീ​ഡ് വ​രു​ന്പോ​ൾ ഇ​രു മു​ന്ന​ണി​ക​ളും 68 സീ​റ്റു​ക​ൾ വീ​തം നേ​ടി​യി​ട്ടു​ണ്ട്. എ​ൻ​ഡി​എ​യ്ക്ക് നാ​ല് സീ​റ്റു​ക​ളി​ൽ ലീ​ഡ് ഉ​ണ്ട്. . നി​ല​വി​ൽ യു​ഡി​എ​ഫ് 70 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 66 സീ​റ്റി​ലും എ​ൻ​ഡി​എ മൂ​ന്ന് സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്.

സി.​പി.​ജോ​ൺ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ 11 വോ​ട്ടു​ക​ൾ​ക്കും കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ 12 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്. ​പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​നും, ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. കഴക്കൂട്ടത്ത് ആദ്യ ഫലസൂചനകൾ വി മുരളീധരന് ഒപ്പമായിരുന്നെങ്കിൽ പിന്നീട് ചിത്രം മാറി. കടകംപള്ളി സുരേന്ദ്രൻ മുന്നിലെന്ന സൂചനയാണ് പുറത്തുവരുന്നത്. നേമത്ത് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. കെ.എൻ ബാല​ഗോപാൽ കൊട്ടാരക്കര മണ്ഡലത്തിൽ മുന്നിലാണ്. കരുനാ​ഗപ്പള്ളിയിൽ സി.ആർ മഹേഷും മുന്നേറുകയാണ്. ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെ പിന്നിലാക്കി അബിൻ വർക്കി മുന്നിട്ട് നിക്കുന്നു. കായംകുളത്ത് പ്രതിഭാ ഹരി മുന്നിലാണ്. പത്തനാപുരത്ത് കെ.ബി ​ഗണേഷ് കുമാർ പിന്നിലാണ്.

Exit mobile version