breaking-news Kerala

വിഷു ബമ്പർ ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്

കൊച്ചി: കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിഷു ബംബർ BR109 ലോട്ടറിയുടെ ഫലം പുറത്ത്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ ഡി എന്നയാളാണ് ഏജന്‍റ്. വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്.

ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് ന‍ടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റ് മാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field