കൊച്ചി: ചികിത്സാ പിഴവിനെ തുടർ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ വെച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ വെച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് വിനോദിനിക്ക് കൃത്രിമ കൈ വെക്കുന്നതിന് സാമ്പത്തിക സഹായം നൽകിയത്.
2025 സെപ്റ്റംബർ 30 നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് പരുക്കേറ്റായിരുന്നു കൈ ഒടിഞ്ഞത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു. കുട്ടിക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ ലഭിച്ചെങ്കിലും ഈ തുക കൊണ്ട് കൃത്രിമ കൈ വെയ്ക്കുന്നത് സാധ്യമായിരുന്നില്ല. തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടിയന്തിരമായി ഇടപെടുകയായിരുന്നു.
പാലക്കാട് പല്ലശ്ശന സ്വദേശിനിയാണ് വിനോദിനി. സ്ഥലമോ വീടോ സ്വന്തമായി ഇല്ലാത്ത വിനോദിനിയുടെ കുടുംബത്തിന് സ്ഥലവും വാങ്ങി നൽകുമെന്ന് വിഡി സതീശൻ പറഞ്ഞു. വീട് നിർമിച്ച് നൽകാൻ ഒരാൾ തയ്യാറെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Leave feedback about this