loginkerala breaking-news തമിഴ്നാട്ടിൽ ഇനി വിജയ് ചിത്രം; 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ; മന്ത്രിസഭ രൂപീകരിക്കാൻ ​ഗവർണറെ കാണും
breaking-news India

തമിഴ്നാട്ടിൽ ഇനി വിജയ് ചിത്രം; 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ; മന്ത്രിസഭ രൂപീകരിക്കാൻ ​ഗവർണറെ കാണും

ചെ​ന്നൈ: രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് വി​ജ​യ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക്. വി​സി​കെ(​വി​ടു​ത​ലൈ ചി​രു​തൈ​ക​ള്‍ ക​ക്ഷി) പി​ന്തു​ണ ക​ത്ത് കൈ​മാ​റി​യ​തോ​ടെ​യാ​ണ് ടി​വി​കെ സ​ഖ്യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. ഇ​തോ​ടെ 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ വി​ജ​യ്ക്കാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 108 സീ​റ്റു​ക​ൾ നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ടി​വി​കെ മാ​റി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്, സി​പി​ഐ, സി​പി​എം എ​ന്നീ ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ ടി​വി​കെ​യ്ക്കു​ണ്ട്. ടി​വി​കെ നേ​താ​ക്ക​ൾ ഉ​ട​ൻ ഗ​വ​ർ​ണ​റെ കാ​ണും.

നേ​ര​ത്തെ, കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നാം ത​വ​ണ വി​ജ​യി​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ തി​രി​ച്ച​യ​ച്ചി​രു​ന്നു.

Exit mobile version