ആയുർവേദ ഔഷധമായ രാമച്ചം നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ്. രാമച്ചത്തിന്റെ സുഗന്ധം ആരെയും ആകർഷിക്കുന്നതാണ്. രാമച്ചത്തിന്റെ മണമുള്ള സോപ്പ് ഉൾപ്പെടെയുള്ള ഉത്പനങ്ങൾ വിവണിയിൽ സുലഭമാണ്. ഉഷ്ണ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിക്കുള്ള ഔഷധ ചേരുവ, സുഗന്ധതൈലം എടുക്കുന്നതിനും ദാഹശമനി, കിടക്ക നിര്‍മാണം എന്നിവയ്ക്കും രാമച്ചം ഉപയോഗിക്കുന്നു.
ശരീരത്തിന്തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായിഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുന്നതു രോഗത്തിനു ശമനമുണ്ടാക്കും.
വാതരോഗങ്ങൾ, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചപ്പായ ഫലപ്രദമായി ഉപയോഗിക്കാം. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം. രാമച്ചം വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്.
Leave feedback about this