loginkerala breaking-news മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിക്കാണമെന്ന് വി.ഡി സതീശൻ
breaking-news Kerala

മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിക്കാണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കണമെന്ന് വി. ഡി. സതീശൻ. ഇതു സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകി. ഗാർഡ് ഓഫ് ഓണർ ആർഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ ഗാർഡ് ഓഫ് ഓണർ എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി ഗവ. ഗസ്റ്റ് ഹൗസുകളിൽ താമസിക്കുമ്പോഴാണ് ഗാർഡ് ഓഫ് ഓണർ നൽകാറുള്ളത്. അതേസമയം ആർഭാടം കുറച്ച് ‘ഗാർഡ് ഓഫ് ഓണർ’ നൽകാനാണ് പൊലീസ് ആലോചിക്കുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലും ക്രമീകരണങ്ങളിലും വി. ഡി. സതീശൻ മാറ്റം നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്നും പൈലറ്റും എക്‌സോർട്ടും ഒഴികെ മറ്റ് അകമ്പടി വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു നിർദേശം.

Exit mobile version