കൊച്ചി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ വരാപ്പുഴ അതിരൂപത യുവജന സംഘടനയായ സി എൽ സി കുടുംബം ശക്തമായ പ്രതിഷേധം നടത്തി. വരാപ്പുഴ അതിരൂപത സി എൽ സി യുടെ നേതൃത്വത്തിൽ ചേരാനല്ലൂർ സെന്റ് ജെയിംസ് ദേവാലയത്തിൽ 2025 ജൂലൈ 31 ന് നടന്ന പ്രതിഷേധത്തിൽ അതിരൂപത സി എൽ സി എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു ഇടവകകളിൽ നിന്ന് വന്ന എല്ലാ സി എൽ സി അംഗങ്ങളും പങ്കെടുത്തു.
യുവജനങ്ങൾ “കന്യാസ്ത്രീകൾക്ക് നീതി വേണം”, “സത്യത്തിന് ഞങ്ങളൊപ്പമുണ്ട്!” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കുകയും അനീതിക്കെതിരായ സന്ദേശങ്ങൾ ഉയർത്തുകയും ചെയ്തു. ചേരാനല്ലൂർ സെന്റ് ജെയിംസ് ഇടവക സഹവികാരി ഫാ.എബിൻ വിവേര ഉദ്ഘാടനം നിർവഹിച്ചു. സേവനത്തിനായി ജീവിതം സമർപ്പിച്ച കന്യാസ്ത്രീകൾക്കെതിരായ ആക്രമങ്ങൾ നാം ഒരിക്കലും അംഗീകരിക്കില്ല. ഇത് മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും നേരെയായുള്ള വെല്ലുവിളിയാണ്
ക്രൈസ്തവ സമൂഹത്തെയും കന്യാസ്ത്രീകളെയും തളർത്താൻ ശ്രമിച്ചാൽ, യുവജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് വരാപ്പുഴ അതിരൂപത സി എൽ സി പ്രസിഡണ്ട് അലൻ ടൈറ്റസ് പ്രസ്താവിച്ചു., ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ,ട്രഷറർ അമൽ മാർട്ടിൻ, ആനിമേറ്റർ സിസ്റ്റർ ടീന എന്നിവർ സംസാരിക്കുകയും “സമർപ്പിതജീവിതം നയിക്കുന്ന കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന പ്രവണതകൾ ജനാധിപത്യത്തെയും മതസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്നതാണെന്നും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അഭിപ്രായപ്പെടുകയും ചെയ്തു.ക്രൈസ്തവ സമൂഹത്തിനെതിരെ തുടർന്ന് വരുന്ന അനീതികൾ എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് വരെ യുവജനങ്ങൾ ഇനിയും പ്രതികരിക്കുമെന്ന് പറഞ്ഞു
Leave feedback about this