loginkerala breaking-news ഗുരുവായൂരിൽ വാഹനപൂജയ്ക്കിടെ കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു
breaking-news Kerala

ഗുരുവായൂരിൽ വാഹനപൂജയ്ക്കിടെ കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു

തൃശൂർ: ഗുരുവായൂരിൽ വാഹനപൂജയ്ക്കിടെ കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. കോഴിക്കോട് സ്വദേശികള്‍ പുതിയ കാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍വശത്ത് ചെറിയ കേടുപാട് സംഭവിച്ചു.

ഞായറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് നല്ല തിരക്കായിരുന്നു. ഇരു ചക്രവാഹനങ്ങളും കാറും ബസും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേ നടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

Exit mobile version