breaking-news

വി.എസിന് ഇന്ന് തലസ്ഥാനം വിട നൽകും; ദർബാർ ഹാളിൽ പൊതുദർശന ചടങ്ങുകൾ അൽപ സമയത്തനകം; ഇന്ന് ദുഖാ: ചരണത്തിന്റെ ഭാ​ഗമായി പൊതു അവധി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം രാവിലെ 9 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. നിലവില്‍ കവടിയാറിലെ വീട്ടിലുള്ള മൃതദേഹം 9 മണിയോടെ ദര്‍ബാര്‍ ഹാളിലേക്ക് എത്തിക്കും. ശേഷം ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദര്‍ശനം ഉണ്ടാകും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടക്കും. വൈകീട്ട് വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടക്കുക.

വിഎസിന്റെ ഭൗതിക ശരീരം വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അദദേഹത്തിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇന്നത്തെ ദിവസം അവധിയാണ്. ദുഃഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ വിഎസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും തിരഞ്ഞെടുപ്പുകളും അഭിമുഖങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി​യും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ടി​യും ജീ​വി​തം മാ​റ്റി​വെ​ച്ച വ്യ​ക്തി​യാ​ണ് വി.​എ​സ് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​നു​സ്‌​മ​രി​ച്ചു.വി.എസിനെ അനുസ്മരിച്ച് മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്., തുടങ്ങിയ താരനിരതന്നെയെത്തി. പ്രതിപക്ഷ-ഭരണപക്ഷ അം​ഗങ്ങൾ ഒരുപോലെ വി.എസിന്റെ വിയോ​ഗത്തിൽ ദു: ഖാചരണം രേഖപ്പെടുത്തി. കാണാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്‌ഷനിലെ വേലിക്കകത്ത് വീട്ടിൽ ആയിരങ്ങളാണ് അതിരാവിലെയും ഒഴുകിയെത്തുന്നത്. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം അനേകംപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നു. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്‌ഷനിലെ വേലിക്കകത്ത് വീട്ടിൽ ആയിരങ്ങളാണ് അതിരാവിലെയും ഒഴുകിയെത്തുന്നത്. സാധാരണക്കാരും പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം അനേകംപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നു. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിലാണ്.വി എസ് അച്യുതാനന്ദന്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ് അറിയിട്ടിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video