breaking-news Kerala

താന്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം; അതിൽ അഭിമാനം മാത്രം; പേര് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ സമയത്ത് തന്റെ മുഴുവന്‍ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും അതില്‍ അഭിമാനമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛന്റെ പേര് അതാണ്.

അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. ഞാന്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് മരിച്ചുപോയതാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു എന്നേയുള്ളു. പാസ്‌പോര്‍ട്ടില്‍ ഒക്കെ അങ്ങനെയല്ലേ. അച്ഛന്റെ പേര് പറയുന്നത് സന്തോഷമാണ്. നിറഞ്ഞ മനസോടെയാണ് പറഞ്ഞത്. മാതാപിതാക്കളെ ഓര്‍ക്കണേ. അമ്മയെ ഞാന്‍ മനസിലും വിചാരിച്ചു. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ് – അദ്ദേഹം പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field