entertainment

ഇൻസ്റ്റഗ്രാം അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു- മെസേജിന് മറുപടി അയക്കരുത്ലിങ്ക് ഓപ്പൺ ചെയ്യരുത്”- ഉണ്ണിമുകുന്ദൻ

ന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്. 2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള ‘ഐആം ഉണ്ണിമുകുന്ദന്‍’ എന്ന യൂസര്‍നെയിമിലുള്ള അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഈ അക്കൌണ്ടിൽ നിന്ന് വരുന്ന മെസേജുകളോടെ പ്രതികരിക്കരുത് എന്നുമാണ് താരം വ്യക്തമാക്കിയത്.

ഒരു പ്രധാന അറിയിപ്പ് എന്ന് പറഞ്ഞുളള പോസ്റ്റാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തത്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു. അക്കൗണ്ടില്‍നിന്ന് വരുന്ന അപ്‌ഡേറ്റുകള്‍, ഡിഎമ്മുകള്‍, സ്റ്റോറികള്‍, കണ്ടന്റുകള്‍ എന്നിവ താരത്തിന്റെ അറിവോടെയോ അനുമതിയോടെയോ അല്ലെന്നും ഹാക്കര്‍മാരാണ് പോസ്റ്റ് നിലവിൽ മാനേജ് ചെയ്യുന്നത് എന്നുമാണ് ഉണ്ണിമുകുന്ദൻ പറയുന്നത്. ഇപ്പോള്‍ അക്കൗണ്ടില്‍നിന്ന് ലഭിക്കന്ന ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്, അക്കൌണ്ടിനോട് പ്രതികരിച്ചാൽ ഒരു തരത്തിലുമുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുത് എന്നും താരം ഓർമ്മപ്പെടുത്തുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

ഏതാനും ആഴ്ചകൾ മുമ്പാണ് ഉണ്ണിമുകുന്ദന്റെ മുൻ മാനേജർ തന്നെ മർദ്ദിച്ചുവെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെ സിനിമാ സംഘടനകൾ ഇടപെട്ട് വിഷയം പരിഹരിക്കാൻ നീക്കം നടന്നിരുന്നു. ‘ഗെറ്റ് സെറ്റ് ബേബി’യാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇതിനിടെ കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെ നായികമാരായിരുന്ന അപർണ ബാലമുരളിയും നിഖില വിമലും ഇൻസ്റ്റയിൽ അൺഫോളോ ചെയ്തത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് വിശദീകരിച്ച് ഉണ്ണിമുകുന്ദൻ നേരിട്ട് രംഗത്തെത്തിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video