loginkerala breaking-news ബി​.ജെ.​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും; അ​മി​ത് ഷാ
breaking-news India

ബി​.ജെ.​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും; അ​മി​ത് ഷാ

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​.ജെ.​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​സം​സ്ഥാ​ന​ത്തെ ആ​ദ്യ​ഘ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം വ്യ​ക്ത​മാ​ക്കു​ന്ന​ത് ഭ​ര​ണ മാ​റ്റ​ത്തി​ന്‍റെ ശ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഭ​യ​ത്തി​ൽ നി​ന്ന് വി​ശ്വാ​സ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണ് ക​ണ്ട​ത്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ജ​നം വ​ലി​യ ഉ​ത്സാ​ഹ​മാ​ണ് കാ​ട്ടി​യ​ത്. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​രും. മ​മ​ത ബാ​ന​ർ​ജി​ക്ക് ഇ​നി നി​ല​നി​ൽ​പി​ല്ല.

ര​ണ്ടാം ഘ​ട്ട​ത്തി​ലും മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തും ആ​ദ്യ​ഘ​ട്ട​ത്തി​ൽ 152 ൽ 110 ​സീ​റ്റു​ക​ളി​ല​ധി​കം ബി​ജെ​പി​ക്ക് കി​ട്ടും മ​മ​ത​യു​ടെ നു​ണ​ക​ൾ​ക്ക് ഇ​നി ആ​യു​സി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Exit mobile version